30 November Monday

കോവിഡ് 19: രാജ്യത്തെ ജയിലുകള്‍ സുരക്ഷിതമാണോ എന്ന്‌ സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Monday Mar 16, 2020

ന്യൂഡല്‍ഹി> രാജ്യത്ത് കോവിഡ് രോഗഭീതി പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ജയിലുകള്‍ സുരക്ഷിതമാണോ എന്ന് സുപ്രീംകോടതി.ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്ഡെയാണ് സുപ്രധാന ചോദ്യമുന്നയിച്ചത്.

തടവുകാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ച് സുപ്രീംകോടതി ചീഫ് സെക്രട്ടറിമാര്‍ക്ക് നോട്ടീസ് അയച്ചു. ജയിലുകളില്‍ പരിധിയിലധികം തടവുകാര്‍ കഴിയുന്ന സാഹചര്യമുണ്ടെന്ന് നിരീക്ഷിച്ച കോടതി ഇവരുടെ സുരക്ഷയില്‍ ആശങ്ക രേഖപ്പെടുത്തി.

ജയിലുകളുടെ സുരക്ഷ ഉറപ്പാക്കണം. ജയിലുകളുടെ ശേഷി ഉയര്‍ത്താനും പരിധിയില്‍ അധികം ആളുകളെ കുത്തിനിറയ്ക്കുന്നത് ഒഴിവാക്കാനും ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും കോടതി നിരീക്ഷിച്ചു.

ജയിലുകളില്‍ കോവിഡ് 19 ബാധയുണ്ടായാല്‍ നിരവധി പേരിലേക്ക് രോഗം പടരാന്‍ സാധ്യതയുണ്ട്. ഇക്കാര്യം മുന്നില്‍ കണ്ട് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു











 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top