14 April Wednesday

സമ്പൂർണ ലോക്‌‌ഡൗൺ ഇല്ലെന്ന്‌ പ്രധാനമന്ത്രി; ജനങ്ങൾ രോഗത്തെ ലാഘവത്തോടെ കാണുന്നത് വലിയ വെല്ലുവിളി

സ്വന്തം ലേഖകൻUpdated: Thursday Apr 8, 2021

ന്യൂഡൽഹി > രാജ്യത്ത്‌ വീണ്ടും കോവിഡ്‌ വ്യാപനം രൂക്ഷമാകുകയാണെങ്കിലും സമ്പൂർണ അടച്ചുപൂട്ടൽ ഏർപ്പെടുത്താൻ ആലോചിക്കുന്നില്ലെന്ന്‌ പ്രധാനമന്ത്രി. നിലവിലെ സാഹചര്യങ്ങൾ വ്യത്യസ്‌തമാണ്. - ഡോക്ടർമാരും ശാസ്‌ത്രജ്ഞരും ആരോഗ്യപ്രവർത്തകരും പൂർണ സജ്ജരായി രംഗത്തുണ്ട്‌‌–പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.

കോവിഡ്‌ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുമായി ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശോധനാനിരക്ക്‌ ഉയർത്തി ലക്ഷണങ്ങളില്ലാത്ത രോഗികളെക്കൂടി കണ്ടെത്താൻ എല്ലാ സംസ്ഥാനങ്ങളും നടപടി സ്വീകരിക്കണം. കോവിഡ്‌ രോഗി സമ്പർക്കം പുലർത്തിയിട്ടുള്ള 30 പേരെയെങ്കിലും 72 മണിക്കൂറിനുള്ളിൽ കണ്ടെത്തി പരിശോധനയ്‌ക്ക്‌ വിധേയരാക്കണം. കണ്ടെയ്‌ൻമെന്റ്‌ മേഖലകൾ  തരംതിരിച്ച്‌ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന പരിശോധനകൾ ശക്തമാക്കണം. ജനങ്ങൾ രോഗത്തെ ലാഘവത്തോടെ കാണുന്ന സാഹചര്യം മാറ്റാൻ നടപടി സ്വീകരിക്കണം–- - പ്രധാനമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top