27 May Wednesday

രാജ്യം കർക്കശനിയന്ത്രണത്തിലേക്ക്‌; 22 സംസ്ഥാനങ്ങളും ആറ്‌ കേന്ദ്രഭരണപ്രദേശങ്ങളും അടച്ചിട്ടു

എം പ്രശാന്ത‌്Updated: Tuesday Mar 24, 2020

ന്യൂഡൽഹി > കോവിഡ്‌ ബാധിതരുടെ എണ്ണം കൂടിയതോടെ  പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യം കർക്കശനിയന്ത്രണത്തിലേക്ക്‌. 22 സംസ്ഥാനങ്ങളും ആറ്‌ കേന്ദ്രഭരണപ്രദേശങ്ങളും അടച്ചിട്ടു. അടച്ചിടൽ നിർദേശം ലംഘിക്കുന്നവർക്കെതിരായി ശക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. പാർലമെന്റിന്റെ ബജറ്റ്‌ സമ്മേളനം ധനബിൽ പാസാക്കി തിങ്കളാഴ്‌ച പിരിഞ്ഞു.

ചൊവ്വാഴ്‌ച അർധരാത്രിമുതൽ ആഭ്യന്തര വിമാന സർവീസുകൾ നിർത്തും. ചരക്കുവിമാനങ്ങൾക്ക്‌ ഇത്‌ ബാധകമല്ല.

● കർണാടകത്തിലും മഹാരാഷ്ട്രയിലും പഞ്ചാബിലും അടച്ചുപൂട്ടലിനുപുറമെ നിരോധനാജ്ഞ
● ഭൂരിഭാഗം സംസ്ഥാനങ്ങളും അതിർത്തികൾ പൂർണമായി അടച്ചു
● അവശ്യവസ്‌തുക്കളുടെ ചരക്കുനീക്കം തടസ്സപ്പെടാതെ നിരീക്ഷിക്കുന്നുണ്ടെന്ന്‌ കേന്ദ്രം. വെന്റിലേറ്ററുകൾ, മാസ്‌കുകൾ, ആരോഗ്യപ്രവർത്തകർക്കാവശ്യമായ   സുരക്ഷാസാമഗ്രികൾ എന്നിവ ആവശ്യത്തിനുണ്ട്‌
● ഉത്തർപ്രദേശ്‌, മധ്യപ്രദേശ്‌, ഗുജറാത്ത്‌, ഒഡിഷ, സിക്കിം, മേഘാലയ സംസ്ഥാനങ്ങളിലും ദാദ്ര–-നഗർഹവേലി, ദാമൻ ആന്റ്‌ ദിയു എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലും ഭാഗിക നിയന്ത്രണം

● എയിംസിലും എയിംസ്‌ കേന്ദ്രങ്ങളിലും ഒപി സേവനം നിർത്തി
● സുപ്രീംകോടതി അടച്ചു; കേസ്‌ പരിഗണിച്ചത്‌ വീഡിയോ കോൺഫറൻസിലൂടെ.  ഡൽഹി ഹൈക്കോടതിയും ജില്ലാ കോടതികളും ഏപ്രിൽ ആറുവരെ അടച്ചു
● പരിശോധനയ്‌ക്കായി 12 സ്വകാര്യ ലാബ്‌ ഗ്രൂപ്പുകളെ കൂടി രജിസ്‌റ്റർ ചെയ്‌തു. 
● ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്‌ക്കരുതെന്നും പിരിച്ചുവിടരുതെന്നും തൊഴിൽ മന്ത്രാലയം.
● പിഎഫ്‌ പെൻഷൻകാർക്ക്‌ മാർച്ചിലെ പെൻഷൻ ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കും
● മലേറിയയ്‌ക്കുള്ള മരുന്നായ ക്ലോറോക്വിൻ കോവിഡ്‌ പ്രതിരോധത്തിനായി ഉപയോഗിക്കാമെന്ന വാർത്തകൾ തള്ളി ഐസിഎംആർ.
● ഓർഡനൻസ്‌ ഫാക്ടറി ഉൽപ്പാദനം നിർത്തി
● നാസിക്കിലെ കറൻസി അച്ചടിക്കുന്ന പ്രസ്‌ അടച്ചു
● ദൃശ്യമാധ്യമ തലവൻമാരുമായും വ്യവസായ സംഘടനാ പ്രതിനിധികളുമായും പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ്‌ നടത്തി

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top