20 October Tuesday

രാജ്യത്ത്‌ അറുപത്‌ ലക്ഷം രോ​ഗികള്‍; ദിവസേനയുള്ള രോ​ഗികളും മരണവും ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍

സ്വന്തം ലേഖകൻUpdated: Sunday Sep 27, 2020

ന്യൂഡൽഹി > രാജ്യത്തെ കോവിഡ് ബാധിതര്‍ 60 ലക്ഷം കടന്നു. മരണം 95,000. രോ​ഗികള്‍ 50 ലക്ഷത്തില്‍നിന്ന് 60 ലക്ഷമായത് 12 ദിവസംകൊണ്ട്. 24 മണിക്കൂറില്‍ 88600 രോ​ഗികള്‍. 1124 മരണം. ‌നിലവിൽ ദിവസേനയുള്ള രോ​ഗികളും മരണവും ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍. 24 മണിക്കൂറിൽ 92,043 പേർക്ക് രോഗം ഭേദമായി.രോഗമുക്തരുടെ എണ്ണം 49,41,627 ആയി.

ആകെ രോഗികളിൽ 15.96 ശതമാനം മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്.  കോവിഡ്‌ മരണങ്ങളിൽ 84 ശതമാനവും 10 സംസ്ഥാനങ്ങളില്‍‌. ശനിയാഴ്‌ചത്തെ 1124 മരണത്തില്‍ 430 ഉം മഹാരാഷ്ട്‌രയിലാണ്‌. കർണാടകയിലെ കോൺഗ്രസ് മുൻസംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ ദിനേശ് ഗുണ്ടറാവുവിന്‌ കോവിഡ്‌ സ്ഥിരീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top