31 October Saturday

ഇന്ത്യയിൽ കോവിഡ്‌ മരണം 98,000 കടന്നു; മഹാരാഷ്ട്രയില്‍‌ ഇന്ന്‌ 430 മരണം

സ്വന്തം ലേഖകൻUpdated: Wednesday Sep 30, 2020

ന്യൂഡൽഹി > രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ 63 ലക്ഷം കടന്നു, മരണം 98,000 കടന്നു. 24 മണിക്കൂറില്‍ 80,472 രോ​ഗികള്‍, 1179 മരണം. 36 ശതമാനം മരണവും മഹാരാഷ്ട്രയില്‍‌ (430 മരണം). കർണാടകം 136, പഞ്ചാബ്‌ 75, തമിഴ്‌നാട്‌ 70, യുപി 63, ബംഗാൾ 62, ഡൽഹി 48 എന്നിങ്ങനെയാണ്‌ മരണം.

24 മണിക്കൂറില്‍ 86,428 പേർ രോഗമുക്തരായി. ആകെ രോഗമുക്തർ 51.87 ലക്ഷത്തിലേറെ. 83.33 ശതമാനമാണ്‌ രോഗമുക്തിനിരക്ക്‌. 9.41 ലക്ഷം പേര്‍ ചികിത്സയില്‍‌. ചികിത്സയിലുള്ളവരിൽ 76 ശതമാനവും കേരളമടക്കം 10 സംസ്ഥാനങ്ങളിലായാണ്‌. മഹാരാഷ്ട്രയിൽ 2.6 ലക്ഷം പേർ ചികിത്സയിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top