08 October Tuesday

യുവാവിനെ കൊന്ന് ഓടയിൽ തള്ളി; ദമ്പതികൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

ഗുരു​ഗ്രാം > യുവാവിനെ കൊന്ന് മൃതദേഹം ഓടയിൽ തള്ളിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. 3 ദിവസം മുമ്പാണ് 27കാരനായ രാംപരിചൻ ശർമയുടെ മ‍ൃതദേഹം കണ്ടെത്തിയത്. ബിഹാറിലെ സുപോൾ ജില്ലയിലെ പഞ്ച്‌ദേവ് താക്കൂർ, ഭാര്യ ഇന്ദു, സുഹൃത്ത് ചന്ദൻ താക്കൂർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴുത്ത് ഞെരിച്ച നിലയിലായിരുന്നു രാംപരിചന്റെ മൃതദേഹം. ഇന്ദുവുമായുള്ള ബന്ധത്തിന്റെ പേരിലാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. വീട്ടിലേക്ക് വിളിച്ചുവരുത്തി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഓടയിൽ തള്ളുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top