26 February Wednesday

കൊറോണ വൈറസ്‌: ചൈനയിൽ വീണ്ടും ആശുപത്രി നിർമാണം

വെബ് ഡെസ്‌ക്‌Updated: Sunday Jan 26, 2020

ബീജിങ്‌
കൊറോണ വൈറസ്‌ ബാധിച്ചവരെ ചികിത്സിക്കാൻ ചൈനയിൽ രണ്ടാമത്തെ ആശുപത്രി അതിവേഗം നിർമിക്കുന്നു.  ഒരേസമയം 1300 പേരെ കിടത്തി ചികിത്സിക്കാൻ കഴിയുന്ന ആശുപത്രി വൈറസ്‌ ബാധയുടെ കേന്ദ്രമായ വുഹാനിലാണ്‌ നിർമിക്കുന്നത്‌. 15 ദിവസം കൊണ്ട്‌ നിർമാണം പൂർത്തിയാകും. നേരത്തെ 25,000 ചതുരശ്ര മീറ്ററിൽ 1000 പേർക്ക്‌ കിടക്കാൻ സൗകര്യമുള്ള ആശുപത്രി  വുഹാനിൽ നിർമാണം ആരംഭിച്ചിരുന്നു. 

കൊറോണ  പടർന്നുപിടിച്ചതോടെ ചൈനയിൽ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അന്താരാഷ്ട്രതലത്തിൽ ആശങ്ക പ്രഖ്യാപിച്ചിട്ടില്ല. വുഹാനിൽ ചികിത്സയ്‌ക്കും മറ്റുമായി 1230 പേർ അടങ്ങുന്ന ആറ്‌ വൈദ്യ സംഘത്തെ ദേശീയ ആരോഗ്യ കമീഷൻ നിയോഗിച്ചു. ഹുബെയ്‌ പ്രവിശ്യയിൽ ശനിയാഴ്‌ച 658 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. ഇതിൽ 57 പേരുടെ നില ഗുരുതരമാണെന്ന്‌ അധികൃതർ പറഞ്ഞു. വിനോദസഞ്ചാരകേന്ദ്രങ്ങളായ ഹൈനൻ ദ്വീപും ഹൈകൗവും അടച്ചു. വുഹാനിൽനിന്ന്‌ ഇവിടെയെത്തുന്നവരെ  14 ദിവസം  പ്രത്യേക ഹോട്ടലിൽ പാർപ്പിക്കുമെന്ന്‌ അധികൃതർ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top