28 September Monday

മഹാരാഷ്‌ട്രയിൽ ഒറ്റദിവസം 11,000 രോ​ഗികള്‍; തമിഴ്‌‌നാട്ടിൽ ഒറ്റ ദിവസം 100 മരണം

സ്വന്തം ലേഖകൻUpdated: Thursday Jul 30, 2020

ന്യൂഡൽഹി > മഹാരാഷ്‌ട്രയിൽ ഒറ്റദിവസത്തെ കോവിഡ് ബാധിതര്‍ 11,000 കടന്നു. ആന്ധ്രയിൽ തുടർച്ചയായ രണ്ടാം ദിവസവും പതിനായിരത്തിലേറെ രോ​ഗികൾ. തമിഴ്നാട്ടിൽ ആദ്യമായി ഒറ്റദിവസം 100 മരണം. ഡൽഹിയിൽ കോവിഡ്‌ മരണം നാലായിരത്തോടടുത്തു. രാജ്യത്ത്‌ രണ്ടാം ദിവസവും അരലക്ഷത്തിലേറെ രോ​ഗികള്‍. ആകെ രോ​ഗികള്‍ 16.35 ലക്ഷം, മരണം 35,700.

മഹാരാഷ്ട്രയിൽ വ്യാഴാഴ്‌ച  11,147 രോ​ഗികള്‍, 266 മരണം. ആകെ രോ​ഗികൾ 4.12 ലക്ഷം. മരണം 14,729. തമിഴ്‌നാട്ടിൽ 5864 രോ​ഗികള്‍ ആകെ 2.40 ലക്ഷം, മരണം 3841. ആന്ധ്രയിൽ 10,167 രോ​ഗികള്‍, 68 മരണം. ആകെ രോ​ഗികള്‍ 1.31 ലക്ഷം, മരണം 1281. കർണാടകത്തിൽ 6128 രോ​ഗികള്‍, 83 മരണം. ആകെ രോ​ഗികള്‍ 1.19 ലക്ഷം, മരണം 2230. യുപിയിൽ 3708 രോ​ഗികള്‍, 57 മരണം. ഡൽഹിയിൽ 29 മരണം, തെലങ്കാന 13, ഗുജറാത്ത് 22, ബിഹാര്‍ 12 മരണം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top