25 June Friday

അഞ്ചിടത്തെ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം : കനത്ത ആഘാതമേറ്റ്‌ കോൺഗ്രസ്‌ ; അഴിച്ചുപണിക്കായി ജി 23 ഇറങ്ങും

എം പ്രശാന്ത്‌Updated: Tuesday May 4, 2021


ന്യൂഡൽഹി
അഞ്ചിടത്തെ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം ദേശീയതലത്തിൽ കോൺഗ്രസിന് കനത്ത ആഘാതം. പുതുച്ചേരിയിൽ ഭരണം നഷ്ടം, അസമിലും കേരളത്തിലും അധികാരം തിരിച്ചുപിടിക്കാനായില്ല. ‘ജി–- 23’ എന്ന പേരിൽ ഗുലാംനബി ആസാദിന്റെയും മറ്റും നേതൃത്വത്തിലുള്ള വിമതനീക്കം ഇനി കൂടുതൽ ശക്തിപ്പെടും. കോൺഗ്രസ്‌ അധ്യക്ഷ പദവിയിലേക്കുള്ള രാഹുൽ ഗാന്ധിയുടെ മടങ്ങിവരവും അനിശ്‌ചിതത്വത്തില്‍.

കേരളത്തിലും അസമിലും അധികാരം തിരിച്ചുപിടിച്ചാല്‍ ജൂണിൽ എഐസിസി വിളിച്ച്‌ രാഹുലിനെ വീണ്ടും അധ്യക്ഷനാക്കാനായിരുന്നു നേതൃത്വത്തിന്റെ നീക്കം. രണ്ടിടത്തും പ്രചാരണത്തിന്‌ ചുക്കാൻ പിടിച്ചതും രാഹുല്‍. പ്രിയങ്ക ഗാന്ധിയും ഇറങ്ങി. അസമിലെ ഭരണവിരുദ്ധ വികാരം മുതലെടുക്കാനും കോൺഗ്രസിനായില്ല. പുതുച്ചേരിയിലെ ഭരണനഷ്ടം രാഹുൽ ബ്രിഗേഡിനും കുടുംബവാഴ്ചാ വാദികൾക്കും ക്ഷീണമായി.

അഴിച്ചുപണിക്കായി ജി–-23 ഇറങ്ങും
ജി–-23 വിഭാഗത്തിന്റെ വിമർശങ്ങൾക്ക്‌ ഇനി  കനംവയ്‌ക്കും. മൊത്തത്തിലുള്ള അഴിച്ചുപണിയാണ്‌ ജി–-23 മുന്നോട്ടുവയ്‌ക്കുന്നത്‌.  ആന്റണി അടക്കമുള്ള കേരള ലോബിയുടെ പിടിയിലാണ്‌ രാഹുലെന്ന്‌ ഇവർക്ക് വിമര്‍ശമുണ്ട്. രാഹുൽ ഉടൻ അധ്യക്ഷസ്ഥാനം ഏറ്റെടുക്കാനുള്ള സാധ്യത കുറവാണ്‌. അധ്യക്ഷനല്ലെങ്കിലും കോൺഗ്രസിൽ അന്തിമവാക്ക്‌ രാഹുലിന്റേതാണ്. ജി–- 23ന്റെ അതൃപ്‌തിയും ഇക്കാരണത്താലാണ്‌. ഒന്നുകിൽ രാഹുൽ അധ്യക്ഷ പദവി ഏറ്റെടുക്കുക, അല്ലെങ്കിൽ മറ്റൊരാൾക്ക്‌ വഴിയൊരുക്കുക എന്ന നിർദേശമാണ്‌ അവർ വയ്‌ക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top