09 December Monday

ലഖ‌്നൗവും വാരണാസിയും ഒഴിവാക്കി കോൺഗ്രസ‌് പട്ടിക

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019

ലഖ‌്നൗ
ലഖ‌്നൗവും വാരണാസിയും ഒഴിച്ചിട്ട‌് ലോക‌്സഭാ തെരഞ്ഞെടുപ്പിനുള്ള ഉത്തർപ്രദേശിലെ ഒമ്പതു മണ്ഡലത്തിലെ സ്ഥാനാർഥികളുടെ പട്ടികകൂടി കോൺഗ്രസ‌് പുറത്തിറക്കി. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാരണാസിയിൽ നരേന്ദ്ര മോഡിക്കെതിരെ മത്സരിക്കുമെന്ന‌ അഭ്യൂഹം നിലനിൽക്കെയാണ‌് മണ്ഡലത്തെ ഒഴിവാക്കിയുള്ള സ്ഥാനാർഥി പ്രഖ്യാപനം. ലഖ‌്നൗവിൽ കേന്ദ്രമന്ത്രി രാജ‌്നാഥ‌് സിങ്ങിനെതിരെ ബിജെപി വിട്ട‌് കോൺഗ്രസിൽ ചേർന്ന ശത്രുഘ‌്നൻ സിൻഹയുടെ ഭാര്യ പൂനം സിൻഹ സ്ഥാനാർഥിയായേക്കും.


പ്രധാന വാർത്തകൾ
 Top