11 July Saturday

ബിജെപി റാഞ്ചുമെന്ന് പേടി; രാജി തുടരുന്നതിനിടെ ഗുജറാത്തിൽ 65 കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020

അഹമ്മദാബാദ് > രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർടി എംഎൽഎമാർ രാജിവെച്ച് ബിജെപിയിൽ ചേരുമ്പോൾ തിരക്കിട്ട നീക്കവുമായി കോൺഗ്രസ്. നിയമസഭയിലെ 65 കോൺഗ്രസ് എംഎൽഎമാരെയും റിസോർട്ടിലേക്ക് മാറ്റി. മൂന്ന് റിസോർട്ടുകളിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്.

ഈ മാസം 19ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് മുൻപായി എട്ട് കോൺഗ്രസ് എംഎൽഎമാരാണ് ഇതുവരെ രാജിവെച്ചത്.  രാജിവെച്ച കോൺഗ്രസ് എംഎൽഎമാരിൽ ചിലർ ബിജെപിക്കൊപ്പം ചേർന്നിട്ടുണ്ട്. മറ്റുള്ളവർ മുഖ്യമന്ത്രി വിജയ് രൂപാണിയുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്.

എംഎൽഎമാർ രാജിവെക്കുന്നതിന് മുമ്പ് കോൺഗ്രസിനും ബിജെപിക്കും രണ്ടുപേരേ വീതം ജയിപ്പിക്കാൻ സാധിക്കുമായിരുന്നു.  എന്നാൽ പുതിയ അംഗബലമനുസരിച്ച് കോൺഗ്രസിന് ഒരാളെ മാത്രമേ വിജയിപ്പിക്കാൻ സാധിക്കു.

മാർച്ചിൽ  അഞ്ച് എംഎൽഎമാർ കോൺ?ഗ്രസ് വിട്ടിരുന്നു. 182 അംഗ സഭയിൽ കോൺഗ്രസ് എംഎൽഎമാർ  65 ആയി. ബിജെപിക്ക് 103 അംഗങ്ങളാണുള്ളത്. 19നാണ് ഗുജറാത്തിൽ നാല് രാജ്യസഭാസീറ്റിലേക്ക് തെരഞ്ഞെടുപ്പ്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top