28 May Thursday

കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ കാണാന്‍ റിസോര്‍ട്ടിലെത്തി; ദിഗ് വിജയ് സിങ് അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Mar 18, 2020

ബംഗളൂരു > മധ്യപ്രദേശിലെ കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ കാണാനായി ബംഗളൂരുവിലെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് കസ്റ്റഡയില്‍. 21 കോണ്‍ഗ്രസ് എംഎല്‍എമാരാണ് റിസോര്‍ട്ടിലുള്ളത്. ഇവിടേക്ക്‌ പ്രവേശിക്കാന്‍ പൊലീസ് അനുമതിയില്ലായിരുന്നു. തുടര്‍ന്ന് റസോര്‍ട്ടിന് മുന്നില്‍ ധര്‍ണയിരുന്ന അദ്ദേഹത്തെ മുന്‍കരുതലിന്റെ ഭാഗമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത ദിഗ് വിജയ് സിങിനെ അമൃതഹള്ളി പൊലീസ് സ്റ്റേഷനിലെത്തിച്ചു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് അദ്ദേഹം സ്റ്റേഷനില്‍ നിരഹാരം അനുഷ്ഠിക്കുകയാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top