31 March Tuesday

ജോലി വേണമെങ്കില്‍ ഒരാളെയെങ്കിലും വന്ധ്യംകരിക്കൂ; ഭീഷണിയുമായി മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020

കമല്‍നാഥ്

ഭോപ്പാല്‍ > നിര്‍ബന്ധിത വന്ധ്യംകരണവുമായി മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ജോലിയില്‍ തുടരണമെങ്കില്‍ ഒരാളെയെങ്കിലും നിര്‍ബന്ധമായും  വന്ധ്യംകരണത്തിന് കൊണ്ടുവരണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ ഉത്തരവ് നല്‍കി. മാര്‍ച്ച് അവസാനമാകുമ്പോഴേക്ക് ഓരോ പുരുഷ ആരോഗ്യപ്രവര്‍ത്തകനും ഒരു പുരുഷനെയെങ്കിലും വന്ധ്യംകരണത്തിനായി എത്തിച്ചില്ലെങ്കില്‍ വിരമിക്കലിന് തയ്യാറാകണമെന്നാണ് സര്‍ക്കാരിന്റെ താക്കീത്.

ഫെബ്രുവരി 11നാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മ്മിപ്പിക്കുന്ന കമല്‍നാഥ് സര്‍ക്കാരിന്റെ ഉത്തരവ് ഇതിനോടകം വലിയ വിവാദമായിട്ടുണ്ട്.

കുടുംബാസൂത്രണ പദ്ധതി പ്രകാരം അഞ്ച് മുതല്‍ 10 വരെ പുരുഷന്മാരുടെ വന്ധ്യംകരണം ഉറപ്പുവരുത്തേണ്ടത് ഓരോ ആരോഗ്യപ്രവര്‍ത്തകന്റെയും ഉത്തരവാദിത്വമാണ്. ഇതിനായി നിശ്ചിത ടാര്‍ഗെറ്റും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം 2019-20 കാലയളവില്‍ ഒരാളെ പോലും വന്ധ്യംകരണത്തിന് വിധേയരാക്കാന്‍ സാധിക്കാത്തവരുടെ ഒരുമാസത്തെ ശമ്പളം പിടിച്ചുവെക്കുമെന്നും അല്ലെങ്കില്‍ നിര്‍ബന്ധിത വിരമിക്കലിന് തയ്യാറെടുത്തുകൊള്ളാനുമാണ് എന്‍എച്ച്എം ഡയറക്ടര്‍ പുറത്തിറക്കിയിരിക്കുന്ന ഉത്തരവില്‍ പറയുന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top