19 January Sunday

170 കോടിയുടെ കള്ളപ്പണ ഇടപാട്: കോണ്‍ഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടിസ്

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019

ന്യൂഡല്‍ഹി > കള്ളപ്പണ ഇടപാട് സംബന്ധിച്ച രേഖകള്‍ കണ്ടെടുത്തതിനു പിന്നാലെ കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് കണക്കില്‍ പെടാത്ത പണം പാര്‍ട്ടി ഫണ്ടിലേക്കെത്തിയതുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാത്തതിനാണ് നോട്ടീസ്. അടുത്തിടെ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ഈ കമ്പനി 170 കോടിയോളം രൂപ ഹവാല ഇടപാട് വഴി കോണ്‍ഗ്രസിന് നല്‍കിയതായുള്ള രേഖകള്‍ പിടിച്ചെടുത്തിരുന്നു. സര്‍ക്കാര്‍ പദ്ധതികളുടെ വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് തട്ടിയെടുത്തതാണ് ഈ തുകയെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് നവംബര്‍ നാലിന് നേരിട്ട് ഹാജരാകണമമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ക്ക് ആദായനികുതി വകുപ്പ് സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ ആരും ഹാജരായില്ല. ഇതിനു പിന്നാലെയാണ് കാരണം കാണിക്കള്‍ നോട്ടീസ് അയച്ചത്. ഹവാല ഇടപാടിലൂടെ ഹൈദ്രാബാദിലെ കമ്പനി 170 കോടി രൂപ കോണ്‍ഗ്രസിന് കൈമാറിയെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top