17 August Saturday

പ്രകടനപത്രിക വഴി ബിജെപിയുടെ പുതിയ തട്ടിപ്പ‌്: യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 9, 2019

ന്യൂഡൽഹി
ബിജെപിയുടെ ഏറ്റവും പുതിയ തട്ടിപ്പാണ‌് പ്രകടനപത്രിക വഴി പുറത്തുവന്നതെന്ന‌് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. 2014ന്റെ തനിയാവർത്തനമാണ‌്. അന്ന‌്  പരസ്യഏജൻസികൾ വഴി പ്രചരിപ്പിച്ചതൊക്കെ ബിജെപി മറന്നു.
എന്നാൽ, മോഡി സർക്കാർ വരുത്തിവച്ച ദുരന്തങ്ങൾ ജനങ്ങൾക്ക‌് മറക്കാൻ  കഴിയില്ല.

കഴിഞ്ഞ അഞ്ച‌് വർഷം മോഡി സർക്കാർ ജനങ്ങളുടെ ജീവിതവും ജീവനോപാധികളും നശിപ്പിക്കുകയായിരുന്നു. പുതിയ പ്രഹസനംവഴി സത്യം മറച്ചുപിടിക്കാനാകില്ല. മോഡിസർക്കാരിനെ പുറത്താക്കാനുള്ള അവസരമാണ‌് തെരഞ്ഞെടുപ്പ‌് വഴി ജനങ്ങൾക്ക‌് ലഭിച്ചിരിക്കുന്നത‌്–-സീതാറാം യെച്ചൂരി ട്വിറ്ററിൽ പ്രതികരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top