ന്യൂഡൽഹി
ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സംവിധാനത്തിന് എതിരായ ഹർജി സുപ്രീംകോടതി പരിഗണിക്കും. ഹൈക്കോടതി, സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തിന് പുതിയ സംവിധാനം കൊണ്ടുവരണമെന്ന് ഹർജിക്കാരനായ അഡ്വ. മാത്യൂസ് ജെ നെടുമ്പാറ ആവശ്യപ്പെട്ടു. കൊളീജിയം സംവിധാനത്തിന്റെ നിയമസാധുത ശരിവച്ച 2015ലെ ഉത്തരവ് അസാധുവാക്കണം. യോഗ്യരും സമർഥരുമായ ജഡ്ജിമാരെ നിയമിക്കുന്നതിൽ കൊളീജിയം പരാജയപ്പെട്ടു. ഈ സാഹചര്യത്തിൽ, പുതിയ സംവിധാനം ആവിഷ്കരിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. ഹർജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പ്രതികരിച്ചു. കൊളീജിയം സംവിധാനത്തിന് എതിരെ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു പരസ്യപ്രതികരണം നടത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..