12 September Thursday

കൂട്ടത്തോൽവി: ആശങ്കയിൽ ബിജെപി

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

ലഖ്നൗ > ഏഴ്‌ സംസ്ഥാനത്തെ 13 നിയമസഭാ മണ്ഡലത്തിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ 11ലും തോറ്റതിന്റെ ഞെട്ടലിലാണ്‌ ബിജെപിയും എൻഡിഎയും. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക്‌ പിന്നാലെയാണ്‌ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽക്കൂടി തകർന്നടിഞ്ഞത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി തൂത്തുവാരിയ ഹിമാചലിലും ഉത്തരാഖണ്ഡിലും നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥിതി വ്യത്യസ്‌തമായി. ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ്‌  സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‌ മാസങ്ങൾമാത്രം ശേഷിക്കെയാണ്‌ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലെ പരാജയമെന്നതും ബിജെപി നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നു. 

ബിജെപിക്ക്‌ ജയിക്കാനായത്‌ മധ്യപ്രദേശിലെ അമർവാരയിലും ഹിമാചലിലെ ഹമീർപുരിലുംമാത്രമാണ്‌. അമർവാരയിൽ 3027 വോട്ടിനു മാത്രമാണ്‌ ജയം. 2013 മുതൽ തുടർച്ചയായി മൂന്നുവട്ടം കോൺഗ്രസ്‌ ടിക്കറ്റിൽ ജയിച്ച കമലേഷ്‌ ഷാ കൂറുമാറി ബിജെപിയിൽ എത്തിയതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്‌. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 1.09 ലക്ഷം വോട്ട്‌ നേടിയ കമലേഷ്‌ ഷായ്‌ക്ക്‌ ഉപതെരഞ്ഞെടുപ്പിൽ കിട്ടിയത്‌ 83,105 വോട്ടുമാത്രം. 18,000ത്തോളം വോട്ടാണ്‌ ബിജെപി ടിക്കറ്റിൽ മത്സരിച്ചപ്പോൾ നഷ്ടമായത്‌. 

മുൻ കേന്ദ്രമന്ത്രി അനുരാഗ്‌ സിങ്‌ ഠാക്കൂറിന്റെ തട്ടകമായ ഹിമാചലിലെ ഹമീർപുരിൽ ബിജെപി കടന്നുകൂടിയത്‌ 1571 വോട്ടിനാണ്‌. ഇവിടെ 2022ൽ സ്വതന്ത്രനായി ജയിച്ച ആശിഷ്‌ ശർമയാണ്‌ രാജിവച്ച്‌ ബിജെപി ടിക്കറ്റിൽ മത്സരിച്ചത്‌. 2022ൽ സ്വതന്ത്രനായി ജയിച്ച ആശിഷ്‌ ശർമയ്‌ക്ക്‌ 25,916 വോട്ടും ബിജെപി സ്ഥാനാർഥിക്ക്‌ 12,794 വോട്ടും കിട്ടിയിരുന്നു. ഈ രണ്ട്‌ വോട്ടുകൾ ചേർന്നാൽ 38,000 വോട്ടിന്‌ അടുത്തുവരും. എന്നാൽ, ബിജെപി ടിക്കറ്റിൽ മത്സരിച്ച ആശിഷിന്‌ ഇക്കുറി കിട്ടിയത്‌ 27,041 വോട്ട്‌ മാത്രം. ഹിമാചലിലെ മറ്റ്‌ രണ്ട്‌ സീറ്റിലും ബിജെപി തോറ്റു. ബിജെപി ഉത്തരാഖണ്ഡിലെ ബദ്‌രിനാഥിലും  മംഗ്ലൗരിലും തോറ്റു. തുടർച്ചയായ തോൽവികളുണ്ടായാൽ ടിഡിപിയുടെയും ജെഡിയുവിന്റെയും പിന്തുണയിലുള്ള കേന്ദ്രത്തിലെ എൻഡിഎ സർക്കാരും പ്രതിസന്ധിയില


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top