17 January Sunday

തൊഴിലാളികളെ അഭിനന്ദിച്ച്‌ സിഐടിയു

വെബ് ഡെസ്‌ക്‌Updated: Friday Nov 27, 2020


ന്യൂഡൽഹി
ദേശീയ പണിമുടക്ക്‌ ഐതിഹാസികമാക്കിയ രാജ്യത്തെ കോടിക്കണക്കിന്‌ തൊഴിലാളികളെയും കർഷകരെയും സിഐടിയു ഉൾപ്പെടെയുള്ള കേന്ദ്ര ട്രേഡ്‌യൂണിയനുകൾ അഭിനന്ദിച്ചു. തൊഴിലാളിവിരുദ്ധ–- ജനവിരുദ്ധ–- ദേശവിരുദ്ധ നടപടികളിലൂടെ പൗരൻമാരുടെ അവകാശങ്ങളും ജീവനും ജീവിതോപാധിയും കവർന്നെടുക്കുന്ന മോഡി സർക്കാരിനെതിരായ കനത്ത താക്കീതാണ്‌ പണിമുടക്കെന്ന്‌ സിഐടിയു പ്രസ്‌താവനയിൽ പറഞ്ഞു. രാജ്യത്തിന്റെ സ്വത്തുൽപ്പാദകരായ 25 കോടിയിലേറെ തൊഴിലാളികൾ പണിമുടക്കിൽ അണിനിരന്നു. കോടിക്കണക്കായ കർഷകരും പങ്കെടുത്തു.

പ്രതികാര നടപടികളിലൂടെ തൊഴിലാളികളെ അടിച്ചമർത്താമെന്ന്‌ ബിജെപി സർക്കാർ വ്യാമോഹിക്കേണ്ട. അങ്ങേയറ്റം അപകടരവും പിന്തിരിപ്പനുമായ നയങ്ങളിൽ മാറ്റം വരുത്താതെ തൊഴിലാളികളും കർഷകരും വിശ്രമിക്കില്ല. പണിമുടക്ക്‌  തുടക്കം മാത്രമാണ്‌. വലിയ പോരാട്ടങ്ങളാണ്‌  വരാനുള്ളതെന്നും സിഐടിയു പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top