20 February Wednesday

പൗരത്വ ബില്ലില്‍ പ്രതിഷേധം: ഭുപേൻ ഹസാരികയുടെ കുടുംബം ഭാരത രത‌്ന നിരസിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

ദിസ‌്പുർ > പ്രശസ‌്ത സംഗീതജ്ഞൻ ഭുപേൻ ഹസാരിക‌യ‌്‌‌‌‌ക്ക‌് മരണാനന്തര ബഹുമതിയായി  നൽകിയ ഭാരത രത‌്ന പുരസ‌്കാരം കുടുംബം നിരസിച്ചു. അസമിലെ  ന്യൂനപക്ഷ വിഭാഗത്തെയാകെ പുറത്തുനിർത്തി മതാടിസ്ഥാനത്തിൽ തയ്യാറാക്കിയ അസം പൗരത്വ ബില്ലിൽ പ്രതിഷേധിച്ചാണ‌് തീരുമാനം. മകൻ തേജ‌് ഭുപേൻ ഹസാരികയാണ‌് ഇക്കാര്യം അറിയിച്ചത‌്.

സമരകാലത്ത‌് അസമിലെ ജനങ്ങൾക്കൊപ്പം നിന്നയാളാണ‌് തന്റെ പിതാവ‌്. ഈ സാഹചര്യത്തിൽ ഭാരത രത‌്ന സ്വീകരിക്കുന്നത‌് അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾക്കെതിരാണെന്ന് അസോമിയ പ്രതിദിൻ ദിനപത്രത്തിന‌് നൽകിയ അഭിമുഖത്തിൽ തേജ‌് പറഞ്ഞു. അസമിലെ ജനതയ‌്ക്കു വേണ്ടി ഇത്രയെങ്കിലും ചെയ്യേണ്ടതുണ്ട‌്. ഭുപേൻ ഹസാരിക എല്ലാ ബഹുമതികൾക്കും മുകളിലാണെന്നും തേജ‌് പറഞ്ഞു.


 Top