13 August Thursday

പൗരത്വ ഭേദഗതി ബില്‍ പ്രതിഷേധം: ജാമിയ മിലിയ സര്‍വകലാശാല അടച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2019

ന്യൂഡല്‍ഹി> പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രക്ഷോഭം ആളിക്കത്തിയ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല അടച്ചു. ശീതകാല അവധി നേരത്തെ പ്രഖ്യാപിക്കുകയായിരുന്നു. ശീതകാല അവധി ഡിസംബര്‍ 16 മുതല്‍ ജനുവരി അഞ്ച് വരെയാണ്.

ഈ തീയതിയ്ക്ക് മുമ്പ് നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു. പുതിക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. സര്‍വകലാശാല വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയതിന് പിന്നാലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭമാണ് ജാമിയ മിലിയ സര്‍വകലാശാലയില്‍ നടന്നത്.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top