16 August Sunday

സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ സ്മരണദിനത്തില്‍ രാജ്യവ്യാപക പ്രക്ഷോഭം

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2019

ന്യൂഡല്‍ഹി> ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ 'രക്തസാക്ഷ്യത്വത്തിന് സന്നദ്ധരാവുക' എന്ന ഉജ്ജ്വല മുദ്രാവാക്യമുയര്‍ത്തിയ ധീര സ്വാതന്ത്ര്യസമര സേനാനികളെ തൂക്കിലേറ്റിയത് 1927 ഡിസംബര്‍ 19നാണ്. രാം പ്രസാദ് ബിസ്മിലിനെ ഗോരഖ്പൂരിലെ ജയിലില്‍ തൂക്കിലേറ്റി. ഒപ്പം കുറ്റാരോപിതരായ അഷ്ഫഖുള്ള ഖാനെ ഫൈസാബാദ് ജയിലിലും റോഷന്‍ സിങിനെ നൈനി ജയിലിലും തൂക്കിലേറ്റി.

എല്ലാ മതസ്ഥരും ഇഴചേര്‍ന്ന ഐക്യമാണ് ബ്രിട്ടീഷുകാരില്‍നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിതന്നത്. ഈ ഐക്യത്തെയാണ് ആര്‍എസ്എസും ബിജെപിയും ഭിന്നിപ്പിക്കുന്നതെന്ന് ഇടതുപക്ഷ പാര്‍ടികള്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top