10 August Monday

പൗരത്വ ബില്‍ രാജ്യസഭയില്‍: വോട്ട് ചെയ്യാതെ ശിവസേന

വെബ് ഡെസ്‌ക്‌Updated: Wednesday Dec 11, 2019

ന്യൂഡല്‍ഹി > പൗരത്വ ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയ്‌ക്കിടെ ശിവസേന എംപിമാര്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ലോക്‌സഭയില്‍ ബില്ലിനെ അനുകൂലിച്ച് ശിവസേന വോട്ട് ചെയ്‌തിരുന്നു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്തെങ്കിലും തീവ്രവര്‍ഗീയതയുടെ കാര്യത്തില്‍ പിന്നോട്ടില്ലെന്ന സന്ദേശമാണ്  ബില്ലിനെ എതിര്‍ക്കാതെ ശിവസേന നല്‍കുന്നത്.

ജനുവരിയില്‍ ലോക്‌സഭ ബില്‍ പാസാക്കിയ ഘട്ടത്തില്‍ കോണ്‍ഗ്രസ് എതിര്‍ത്ത് വോട്ടുചെയ്യാന്‍ കൂട്ടാക്കാതെ തന്ത്രപൂര്‍വം ഇറങ്ങിപ്പോയിരുന്നു. ലോക്‌സഭയിലേതുപോലെ മൃഗീയ ഭൂരിപക്ഷമില്ലെങ്കിലും ബില്‍ പാസാക്കാനാവശ്യമായ അംഗസംഖ്യ രാജ്യസഭയിലും ഭരണകക്ഷിക്കുണ്ട്. മൂന്നംഗങ്ങളാണ് ശിവസേനയ്ക്ക് രാജ്യസഭയിലുള്ളത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top