17 January Friday

പൗരത്വ ഭേദഗതിയെപ്പറ്റി മിണ്ടാതെ രാഹുൽ

സ്വന്തം ലേഖകൻUpdated: Sunday Dec 15, 2019

ന്യൂഡൽഹി
മോഡി സർക്കാരിനെതിരെ കോൺഗ്രസ്‌ സംഘടിപ്പിച്ച ‘ഭാരത്‌ ബച്ചാവോ റാലി’യിൽ  പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച്‌  പരാമർശമൊഴിവാക്കി രാഹുൽ ഗാന്ധി. ഡൽഹി രാംലീല മൈതാനത്ത്‌ സംഘടിപ്പിച്ച ഭാരത്‌ ബച്ചാവോ റാലിയിൽ മറ്റുപലതും വിഷയമായെങ്കിലും  കത്തിനിൽക്കുന്ന പൗരത്വനിയമത്തെക്കുറിച്ച്‌ നേരിട്ടുള്ള പരാമർശങ്ങൾ ഒന്നും നടത്തിയില്ല.

രാജ്യത്ത്‌ നടക്കുന്ന ചില സംഭവങ്ങളെക്കുറിച്ച്‌ സത്യസന്ധമായ പരാമർശങ്ങൾ നടത്തിയതിന്‌ താൻ ഖേദം പ്രകടിപ്പിക്കണമെന്ന്‌ ബിജെപിക്കാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും അതിന്‌ തയ്യാറല്ലെന്ന ആമുഖത്തോടെയാണ്‌ രാഹുൽ പ്രസംഗം തുടങ്ങിയത്‌. ‘മാപ്പ്‌ പറയാൻ എന്റെ പേര്‌ രാഹുൽ സവർക്കർ എന്നല്ല, രാഹുൽ ഗാന്ധി എന്നാണ്‌’ –- രാഹുൽ പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്‌ഘടന തകർത്തതിന്‌ നരേന്ദ്ര മോഡിയും അസിസ്‌റ്റന്റ്‌ അമിത്‌ ഷായും ജനങ്ങളോട്‌ മാപ്പ്‌ പറയണമെന്ന്‌ രാഹുൽ ആവശ്യപ്പെട്ടു.
അദാനിക്കും അംബാനിക്കും കുടപിടിക്കുന്ന സർക്കാർ രാജ്യത്തെ വിമാനത്താവളങ്ങളും തുറമുഖങ്ങളും തീറെഴുതിയെന്നും രാഹുൽ പറഞ്ഞു.

പ്രതിപക്ഷത്തിന് വയറുവേദനയെന്ന് അമിത് ഷാ


ഗിരിദ്‌(ജാര്‍ഖണ്ഡ്)
പൗരത്വ നിയമത്തിന്റെ പേരില്‍ കോണ്‍​ഗ്രസ്‌ ‌ആക്രമണം അഴിച്ചുവിടുകയാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ.
ഞങ്ങള്‍ കൊണ്ടുവന്ന നിയമം പ്രതിപക്ഷ പാര്‍ടിക്ക് വയറുവേദന സമ്മാനിച്ചിരിക്കുകയാണ്. അതിനാലാണ് അവര്‍  ആക്രമണം അഴിച്ചുവിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top