17 January Friday

ക്ഷാമം ഭയന്ന്‌ അസമും നാഗാലാൻഡും

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2019

കൊഹിമ >  പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം തീവ്രമായതോടെ അവശ്യസാധനങ്ങൾക്ക്‌ ക്ഷാമം നേരിടുമെന്ന ഭീതിയില്‍ അസം, നാഗാലാൻഡ് ജനത. ഭക്ഷണസാധനങ്ങളും മരുന്നും ശേഖരിക്കാന്‍ ഇരു സംസ്ഥാനത്തും വന്‍ തിരക്ക്. നാഗാലാൻഡ് തലസ്ഥാനമായ കൊഹിമയിലും വാണിജ്യകേന്ദ്രമായ ദിമാപുരിലും പമ്പുകള്‍ക്കു മുന്നില്‍ നീണ്ട നിര രൂപപ്പെട്ടു.  ദിവസങ്ങളായി തുടരുന്ന നിരോധനാജ്ഞ  വകവയ്‌ക്കാതെ ആയിരക്കണക്കിനു പ്രതിഷേധക്കാരാണ്‌ അസം തെരുവുകളിൽ തമ്പടിച്ചിരിക്കുന്നത്‌.


പ്രധാന വാർത്തകൾ
 Top