13 August Thursday

പൗരത്വ ഭേദഗതി ബില്‍: പ്രതിഷേധം വ്യാപിക്കുന്നു; ബംഗാളില്‍ ട്രെയിനുകള്‍ക്ക് തീയിട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2019

കൊല്‍ക്കത്ത > പൗരത്വഭേദഗതി ബില്ലിനെതിരെ പശ്ചിമ ബംഗാളില്‍ അക്രമം വ്യാപിക്കുന്നു.കാലിയായ അഞ്ച് ട്രെയിനുകള്‍ക്ക്  പ്രതിഷേധക്കാര്‍ തീയിട്ടു. പ്രതിഷേധങ്ങളില്‍ മൂന്ന് ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ അടക്കം 15 ബസുകള്‍ക്ക് തീയിട്ടു.

യാത്രക്കാരെ ബസുകളില്‍നിന്ന് ഇറക്കിയ ശേഷമായിരുന്നു ബസുകള്‍ അഗ്‌നിക്കിരയാക്കിയത്. ജനങ്ങളോട് സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു.ജനങ്ങള്‍ നിയമം കൈയിലെടുക്കരുത്.പൊതുമുതല്‍ നശിപ്പിക്കരുതെന്നും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മമത പറഞ്ഞു.

മുര്‍ഷിദാബാദിലെ പോരാഡംഗ, ജങ്ഗിപുര്‍, ഫറാക്ക എന്നീ റെയില്‍വേ സ്റ്റേഷനുകളിലെ പാളങ്ങളില്‍ പ്രതിഷേധക്കാര്‍കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഹൗറ ജില്ലയിലെ ബൗറിയ,നല്‍പുര്‍ സ്റ്റേഷനുകളിലും പ്രതിഷേധം മൂലം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

ഹൗറയിലെ സങ്ക്രൈല്‍ റെയില്‍വേ സ്റ്റേഷനു പരിസരത്തുള്ള റോഡുകള്‍ നൂറകണക്കിനു വരുന്ന
പ്രക്ഷോഭകര്‍ തടയുകയും റെയില്‍വേ സ്റ്റേഷന്‍ കെട്ടിടത്തില്‍ തീയിടുകുയും ചെയ്തു.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top