18 September Wednesday

ദുരന്തബാധിത
മേഖലയിൽ 
6 മാസം 
വൈദ്യുതി സൗജന്യം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

തിരുവനന്തപുരം
വയനാട് ദുരന്തബാധിതമേഖലയിലെ ഉപയോക്താക്കൾക്ക് ആറുമാസം സൗജന്യ വൈദ്യുതി നൽകും. നിലവിൽ വൈദ്യുതി ചാർജ് കുടിശ്ശിക ഉണ്ടെങ്കിൽ ഈടാക്കരുതെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി നിർദേശിച്ചു. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്നവർക്കാണ് ഇളവ്. കെഎസ്ഇബിയുടെ ചൂരൽമല എക്സ്ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെകെ നായർ, അംബേദ്‌കർ നഗർ, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാൻസ്ഫോമറുകളിൽ ഉൾപ്പെടുന്നവർക്ക്‌ പുതിയ നിർദേശം ആശ്വാസമാകും.

ദുരന്തമേഖലയിലെ 1139 ഉപയോക്താക്കളാണ്‌ ഉള്ളത്. ഇതിൽ 385 വീട് പൂർണമായി തകർന്നതായി ഒരുമ നെറ്റിന്റെ സഹായത്തോടെ കെഎസ്ഇബി കണ്ടെത്തിയിരുന്നു. വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന്‌ ആവശ്യമായ നടപടികൾ പൂർത്തിയായെന്നും നിർദേശം ലഭിക്കുന്നതിന്‌ അനുസരിച്ച് വൈദ്യുതി നൽകുമെന്നും മേപ്പാടി അസി. എൻജിനിയർ പി ആർ ജയൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top