18 October Friday

ബിജെപി നേതാവ് ചിന്മയാനന്ദ് ഒരു വര്‍ഷത്തോളം ബലാത്സംഗം ചെയ്‌തെന്ന് യുപിയിലെ നിയമ വിദ്യാര്‍ഥിനി

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2019

ന്യൂഡല്‍ഹി > ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദ് തന്നെ ഒരു വര്‍ഷത്തോളം ബലാത്സംഗം ചെയ്യുകയും ശാരീരികമായി ചൂഷണം ചെയ്യുകയും ചെയ്തതായി ഉത്തര്‍പ്രദേശിലെ നിയമ വിദ്യാര്‍ഥിനി. ചിന്മയാനന്ദിനെതിരെ നേരത്തെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ യുപിയിലെ ഷാജഹാന്‍പൂരില്‍നിന്നും കാണാതാവുകയും പിന്നീട് രാജസ്ഥാനില്‍നിന്ന് പൊലീസ് കണ്ടെത്തുകയും ചെയ്ത പെണ്‍കുട്ടിയാണ് പീഡനത്തിനിരയായെന്ന് വ്യക്തമാക്കി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഷാജഹാന്‍പൂര്‍ പൊലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നും വിദ്യാര്‍ഥിനി മാധ്യമങ്ങളോട് വ്യക്തമാക്കി.

പ്രത്യേക അന്വേഷണ സംഘം ഞായറാഴ്ച തന്നെ 11 മണിക്കൂറോളം ചോദ്യം ചെയ്തു. അവരോട് പീഡനവിവരം പറഞ്ഞിട്ടുണ്ട്. എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞിട്ടും അവര്‍ ചിന്മയാന്ദിനെ ഇതുവരെ അറസ്റ്റ് ചെയിതിട്ടില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. നേരത്തെ ചിന്മയാനന്ദിനെതിരെ സോഷ്യല്‍മീഡിയയിലൂടെ ആരോപണം ഉന്നയിച്ച പെണ്‍കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോഡിയോടും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും സഹായം അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.
അതിനിടെ, ചിന്മായാനന്ദിന്റെ അഭിഭാഷകന്‍ പെണ്‍കുട്ടിയുടെ ആരോപണം നിഷേധിച്ചു. അദ്ദേഹം ഇപ്പോള്‍ ആത്മീയപാതയിലാണെന്നും  എപ്പോള്‍ വേണമെങ്കിലും പൊലീസിന് മുന്നില്‍ ഹാജരാകാന്‍ തയാറാണെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.



 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top