10 November Sunday

കാണാതായ പെൺകുട്ടിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി; പൊലീസ് ക്യാമ്പിന് തീയിട്ട് നാട്ടുകാർ

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

കൊൽക്കത്ത > കൊൽക്കത്ത ജോയ്ന​ഗറിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്താത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ പൊലീസ് ക്യാമ്പിന് തീയിട്ടു. സൗത്ത് 24 പർ​ഗനാസിലെ ജോയ്നഗറിലുള്ള മഹിഷ്മാരിയിലാണ് സംഭവം നടന്നത്.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് നാലാംക്ലാസുകാരിയെ കാണാതായത്. ട്യൂഷൻ ക്ലാസിലേക്ക് പോവുകയായിരുന്നു കുട്ടി. ബന്ധുക്കളും നാട്ടുകാരും ഉടൻ തന്നെ വിവരം പ്രദേശത്തുള്ള പൊലീസ് ക്യാമ്പിൽ അറിയിച്ചു. എന്നാൽ സ്റ്റേഷനിൽ ചെന്ന് പരാതി പറയാനാണ് ക്യാമ്പിലുണ്ടായിരുന്നവർ പറഞ്ഞത്. തുടർന്ന് നാട്ടുകാർ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് രാത്രി വൈകി കുളത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിനു ശേഷമാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളെ പിടികൂടുകയും ചെയ്തു.

പൊലീസിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് കൂട്ടമായെത്തിയ ​ഗ്രാമവാസികൾ ക്യാമ്പ് ആക്രമിക്കുകയും തീയിടുകയുമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top