21 August Wednesday

ഹൈക്കോടതി ജഡ‌്ജിമാരുടെ: വിരമിക്കൽ പ്രായം 65 ആക്കണം: ചീഫ‌് ജസ‌്റ്റിസ‌്

സ്വന്തം ലേഖകൻUpdated: Sunday Jun 23, 2019

ന്യൂഡൽഹി
ഹൈക്കോടതി ജഡ‌്ജിമാരുടെ വിരമിക്കൽ പ്രായം അറുപത്തഞ്ചായി ഉയർത്തണമെന്നും സുപ്രീംകോടതിയിൽ ജ‌ഡ‌്ജിമാരുടെ എണ്ണം കൂട്ടണമെന്നും സുപ്രീംകോടതി ചീഫ‌് ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക‌് കത്തയച്ചു.

ഹൈക്കോടതി ജഡ‌്ജിമാരുടെ വിരമിക്കൽ പ്രായം അറുപത്തിരണ്ടാണ‌്; സുപ്രീംകോടതിയിൽ അറുപത്തിയഞ്ചും. പ്രായപരിധി ഉയർത്താനും ജഡ‌്ജിമാരുടെ എണ്ണം ഇപ്പോള്‍ നിജപ്പെടുത്തിയിരിക്കുന്ന  31ല്‍ കൂട്ടാനും ഭരണഘടനാ ഭേദഗതി വേണ്ടിവരും.

മേയിൽ നാല‌ു പുതിയ ജഡ‌്ജിമാരെ നിയമിച്ചതോടെ സുപ്രീംകോടതി ജഡ‌്ജിമാരുടെ എണ്ണം അനുവദനീയ പരിധിലെത്തി. ഇതിനുമുമ്പ‌് എണ്ണം കൂട്ടിയത‌് 10 വർഷം മുമ്പാണ‌്; 2009ൽ 26ൽനിന്ന‌് മുപ്പത്തൊന്നാക്കി. കേസുകൾ സമയബന്ധിതമായി തീർക്കാൻ  വിരമിച്ച ജഡ‌്ജിമാരെ സുപ്രീംകോടതിയിലും ഹൈക്കോടതികളിലും നിശ‌്ചിത കാലയളവുകളിൽ നിയമിക്കണമെന്നും  ചീഫ‌് ജസ്റ്റിസ‌് കത്തിൽ നിർദേശിച്ചു.   24 ഹൈക്കോടതിയിലായി 43 ലക്ഷം കേസ‌് കെട്ടിക്കിടക്കാന്‍ കാരണം  ജഡ‌്ജിമാരുടെ എണ്ണക്കുറവാണ‌്.

എല്ലാ ഹൈക്കോടതിയിലുമായി ജഡ‌്ജിമാരുടെ  377 തസ‌്തിക ഒഴിഞ്ഞുകിടക്കുന്നു. ഇവ ഉടൻ നികത്തണമെന്നും -കത്തിൽ ചീഫ‌് ജസ്റ്റിസ‌് ആരാഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top