07 June Wednesday

ചന്നകേശവ രഥോത്സവത്തിലെ 
ഖുർആൻ പാരായണത്തിനെതിരെ വിഎച്ച്‌പി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023


ബംഗളൂരു
കർണാടകത്തിലെ ചരിത്രപ്രസിദ്ധമായ ചന്നകേശവ രഥോത്സവത്തിൽ ഖുർആൻ പാരായണം ചെയ്യുന്ന പരമ്പരാ​ഗതചടങ്ങിനെതിരെ വിശ്വഹിന്ദു പരിഷത്തും ബജ്റംഗദളും രംഗത്ത്‌. മതസൗഹാർദം ഊട്ടിയുറപ്പിക്കാൻ വർഷങ്ങളായി തുടരുന്ന ആചാരത്തിനെതിരെ ഇരു സംഘടനയും ഹാസൻ ജില്ലയിലെ ബേലൂരിൽ പ്രതിഷേധ പ്രകടനം നടത്തി. ഏപ്രിൽ നാലിനും അഞ്ചിനുമാണ്‌ രഥോത്സവം. ഖുർആൻ സൂക്തങ്ങളോടെയാണ്‌ എല്ലാ വർഷവും ഉത്സവം തുടങ്ങുന്നത്‌. ഹിന്ദുവികാരങ്ങളെ വ്രണപ്പെടുത്തുന്ന  ആചാരമാണ് ഇതെന്നും ഇത്തവണമുതൽ ഖുർആൻ പാരായണം നിർത്തണമെന്നും വിഎച്ച്‌പി ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top