04 June Sunday

നമീബിയയിൽ നിന്ന് എത്തിച്ച ചീറ്റപുലി ജനവാസമേഖലയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

Cheetah Oban in Jhar Baroda village (ANI)

ഭോപ്പാൽ> നബീമിയയിൽ നിന്നും കുനോ നാഷണൽ പാർക്കിൽ എത്തിച്ച ചീറ്റപ്പുലികളിലൊന്ന്  ജനവാസമേഖലയിലേക്ക് കടന്നു. നാഷണൽ പാർക്കിൽ നിന്ന് 20 കിലോമീറ്റർ അകലെ മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ വിജയ്‌പൂർ തെഹ്‌സിലിലെ ഒരു ഗ്രാമത്തിലേക്കാണ് ചീറ്റപ്പുലി കടന്നത്.

ഒബാൻ എന്ന പേരുള്ള ചീറ്റ ഗ്രാമത്തിൽ പ്രവേശിച്ചതിനെ തുടർന്ന് നിരീക്ഷണ സംഘത്തെ അയച്ചതായി ജില്ലാ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) അറിയിച്ചു. ചീറ്റയെ കുനോ നാഷണൽ പാർക്കിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ഡിഎഫ്ഒ കൂട്ടിച്ചേർത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top