27 June Thursday

ചാന്ദ്രയാൻ - 2 നയിക്കുന്നത‌് 2 വനിതകൾ; സംഘത്തിൽ 30 ശതമാനവും വനിതകൾ

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

ബംഗളൂരു > ചന്ദ്രന്റെ രഹസ്യങ്ങൾ കണ്ടെത്താനുള്ള ഇന്ത്യയുടെ അഭിമാനദൗത്യം ചാന്ദ്രയാൻ - 2 അടുത്ത മാസം കുതിച്ചുയരുമ്പോൾ ആദ്യമായി ദൗത്യത്തിന് ചുക്കാൻപിടിക്കുന്നത‌് രണ്ട‌് വനിതകൾ. പ്രോജക്ട‌് ഡയറക്ടർ എം വനിതയും മിഷൻ ഡയറക്ടർ റിതു കരിദാളുമാണ‌് ചാന്ദ്രയാൻ - 2  ദൗത്യത്തിന‌ു പിന്നിലെന്ന‌് ഐഎസ‌്ആർഒ ചെയർമാൻ കെ ശിവൻ പറഞ്ഞു.

ഇതിനുമുമ്പും ഇവർ പല ഉപഗ്രഹവിക്ഷേപണങ്ങളിലും പ്രധാന പങ്ക‌് വഹിച്ചിട്ടുണ്ട‌്. ഏറ്റവും അനുയോജ്യരായ ആളുകളെയാണ‌് ഞങ്ങൾ ദൗത്യത്തിനായി തെരഞ്ഞെടുത്തതെന്നും ചാന്ദ്രയാൻ - 2 സംഘത്തിൽ 30 ശതമാനവും വനിതകളാണെന്നും അദ്ദേഹം അറിയിച്ചു.
 


പ്രധാന വാർത്തകൾ
 Top