28 January Tuesday

ചന്ദ്രയാൻ 2 വിക്ഷേപണം തിങ്കളാഴ്‌ച

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019

ബംഗളൂരു> ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ 2 ന്‍റെ പുതിയ വിക്ഷേപണ തീയതി ഐഎസ്ആര്‍ഒ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 2.43ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിൽ  നിന്നാണ് വിക്ഷേപിക്കുക.

ജൂലൈ 15ന് പുലര്‍ച്ചെ 2.51ന് വിക്ഷേപണം നടത്താനിരുന്നത്‌ പിന്നീട്‌ മാറ്റിവെച്ചതായിരുന്നു.  എന്നാല്‍, സാങ്കേതികത്തകരാര്‍ മൂലം 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കിനില്‍ക്കേ വിക്ഷേപണം മാറ്റിവയ്ക്കുകയായിരുന്നു.

വിക്ഷേപണവാഹനമായ ജിഎസ്എല്‍വി മാര്‍ക് 3 ലെ ഇന്ധനടാങ്കില്‍ ചോര്‍ച്ച കണ്ടെത്തയതിനെത്തുടര്‍ന്നാണ്‌ ദൗത്യം മാറ്റിവച്ചത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top