16 September Monday

എംപിമാരിൽ "ബേബി' ചന്ദ്രാണി മുർമു

വെബ് ഡെസ്‌ക്‌Updated: Monday May 27, 2019

ന്യൂഡൽഹി > പതിനേഴാം ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ  അംഗമായി ഇരുപത്തഞ്ചുകാരി ചന്ദ്രാണി മുർമു. ഒഡിഷയിലെ കിയോജ്ഞരിൽനിന്നുള്ള ബിജെഡിയുടെ എംപിയാണ‌്. എൻജിനിയറിങ് ബിരുദധാരിയാണ‌്.

മെക്കാനിക്കൽ എൻജിനിയറിങ് പഠനത്തിനുശേഷം അപ്രതീക്ഷിതമായാണ‌് ചന്ദ്രാണിയെ സ്ഥാനാർഥിത്വം തേടിയെത്തിയത്. ആദിവാസി ഭൂരിപക്ഷപ്രദേശമായ സ്വന്തം മണ്ഡലത്തിന്റെ പ്രശ്നങ്ങൾ ലോക്‌സഭയിൽ ഉയർത്തിക്കാട്ടുമെന്ന്‌ ഉറപ്പ‌ുപറയുന്നു. രണ്ടു തവണ മണ്ഡലത്തെ പ്രതിനിധാനംചെയ‌്ത ബിജെപി എംപി അനന്തനായിക്കിനെ 66,203 വോട്ടിനാണ് ഇവര്‍  പരാജയപ്പെടുത്തിയത്. ആറു തവണ കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചിട്ടുള്ള മണ്ഡലത്തിൽ 1998 മുതൽ 2004 വരെ ബിജെപിക്കായിരുന്നു ജയം. 2009ലും 2014ലും ബിജെഡി സ്ഥാനാർഥി വിജയിച്ചു.


പ്രധാന വാർത്തകൾ
 Top