ആന്ധ്രയിൽ വഖഫ് ബോർഡ് പിരിച്ചുവിട്ടു
തെലങ്കാന > സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ ഉത്തരവിറക്കി ആന്ധ്രാ പ്രദേശ് സർക്കാർ. ചെയർപേഴ്സണെ തെരഞ്ഞെടുക്കുന്നതിലുണ്ടായ അനിശ്ചിതത്വത്തെ തുടർന്ന് ബോർഡ് ദീർഘകാലമായി പ്രവർത്തനരഹിതമായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് നടപടി. വൈ എസ് ആർ കോൺഗ്രസ് സർക്കാർ രൂപീകരിച്ച ബോർഡാണ് പിരിച്ചുവിട്ടത്. 2024ലെ വഖഫ് (ഭേദഗതി) ബില്ലിനെതിരെ മുസ്ലീം സംഘടനകളും പ്രതിപക്ഷ പാർട്ടികളും നടത്തിയ പ്രതിഷേധത്തിനെതിരെയാണ് നടപടി.
2023 ഒക്ടോബറിൽ ജഗൻമോഹൻ സർക്കാർ പുറത്തിറക്കിയ ഉത്തരവാണ് ആന്ധ്രാ ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം റദ്ദാക്കിയത്. 11 അംഗ ബോർഡാണ് നിലവിലുണ്ടായിരുന്നത്. ഇതിൽ മൂന്നുപേർ തെരഞ്ഞെടുക്കപ്പെട്ടവരും ബാക്കിയുള്ളവർ നാമനിർദേശം ചെയ്യപ്പെട്ടവരുമായിരുന്നു. ബോർഡ് രൂപീകരിക്കുന്ന പ്രക്രിയയെ ചോദ്യം ചെയ്ത ഹർജി 2023 നവംബർ 1 ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി പരിഗണിച്ചിരുന്നു. തുടർന്ന് സംസ്ഥാന വഖഫ് ബോർഡിന്റെ ചെയർപേഴ്‌സണെ തിരഞ്ഞെടുക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.
0 comments