29 May Sunday

ചണ്ഡീഗഢിൽ കോൺഗ്രസ്‌ പിന്തുണയിൽ ബിജെപിക്ക്‌ മേയർസ്ഥാനം

വെബ് ഡെസ്‌ക്‌Updated: Sunday Jan 9, 2022

ന്യൂഡൽഹി > ആംആദ്‌മി പാർടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ചണ്ഡീഗഢ്‌ മുനിസിപ്പൽ കോർപറേഷനിൽ കോൺഗ്രസ്‌ സഹായത്തോടെ ബിജെപി മേയർ സ്ഥാനം പിടിച്ചു. ശനിയാഴ്‌ച നടന്ന മേയർ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സരബ്‌ജിത്ത്‌ കൗർ 14 വോട്ട്‌ നേടി. എഎപിയുടെ അഞ്‌ജു കട്യാലിന്‌ 13 വോട്ട്‌ ലഭിച്ചു. എഎപിയുടെ ഒരു വോട്ട്‌ അസാധുവാക്കി.

12 കൗൺസിലർമാർ മാത്രമാണ്‌ കോർപറേഷനിൽ ബിജെപിയ്‌ക്കുള്ളത്‌. എഎപിക്ക്‌ 14 ഉം. കോൺഗ്രസ്‌ കൗൺസിലർ ഹർപ്രീത്‌ കൗർ ബബ്‌ലയുടെ നിർണായക പിന്തുണയാണ്‌ ബിജെപിക്ക്‌ മേയർ സ്ഥാനം നേടിക്കൊടുത്തത്‌. മുനിസിപ്പൽ കോർപറേഷനിലെ എക്‌സ്‌ഒഫീഷ്യോ അംഗമെന്ന നിലയിൽ ചണ്ഡീഗഢ്‌ എംപിക്കും മേയർ തെരഞ്ഞെടുപ്പിൽ വോട്ടവകാശമുണ്ട്‌. ഇതും ബിജെപിക്ക്‌ സഹായകമായി.
36 അംഗ കൗൺസിലിൽ ഏഴ്‌ കോൺഗ്രസ്‌ അംഗങ്ങളും ഏക അകാലിദൾ അംഗവും വോട്ടെടുപ്പിൽനിന്ന്‌ വിട്ടുനിന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top