10 September Tuesday

ഭീകരാക്രമണ ഭീതിയിൽ ജമ്മു കശ്‌മീർ മുഖം രക്ഷിക്കാൻ ബിഎസ്‌എഫ്‌ തലവനെ ബലിയാടാക്കി കേന്ദ്രം

സ്വന്തം ലേഖകൻUpdated: Sunday Aug 4, 2024

photo credit: X

ന്യൂഡൽഹി> ജമ്മുവിൽ നുഴഞ്ഞുകയറ്റവും ഭീകരാക്രമണങ്ങളും തുടർക്കഥയായതോടെ ബിഎസ്‌എഫ്‌ തലവനെ ബലിയാടാക്കി മുഖംരക്ഷിക്കാൻ കേന്ദ്രസർക്കാർ നീക്കം. ബിഎസ്എഫ്‌ ഡയറക്ടർ ജനറൽ നിതിൻ അഗർവാളിനെയും സ്‌പെഷ്യൽ ഡിജി (വെസ്‌റ്റേൺ കമാൻഡ്‌) വൈ ബി ഖുറാനിയയെയും ആഭ്യന്തരമന്ത്രാലയം സ്ഥാനത്തുനിന്ന്‌ നീക്കിയത്‌ അസാധാരണ നടപടിയിലൂടെ. ജമ്മു കശ്‌മീരിലെ പ്രശ്‌നങ്ങൾക്ക്‌ രാഷ്ട്രീയമായ പരിഹാരമാണ്‌ വേണ്ടതെന്നും പകരം ഉദ്യോഗസ്ഥരെ കുറ്റക്കാരായി അവതരിപ്പിക്കുകയല്ല ചെയ്യേണ്ടതെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. കേരളാ കേഡർ ഐപിഎസ്‌ ഉദ്യോഗസ്ഥനായ നിതിൻ അഗർവാളിന്‌ 2026 ജൂലൈ വരെ ഡിജിയായി കാലാവധിയുണ്ടായിരുന്നു.

ജമ്മു കശ്‌മീർ വീണ്ടും അശാന്തമായ പശ്‌ചാത്തലത്തിലാണ്‌ അസാധാരണ നടപടിയെന്നാണ്‌ ആഭ്യന്തരമന്ത്രാലയം വൃത്തങ്ങൾ പറയുന്നത്‌. എൻഡിഎ സർക്കാർ മൂന്നാമതും അധികാരമേറ്റ്‌ 38 ദിവസങ്ങൾക്കുള്ളിൽ ഒമ്പത്‌ ഭീകരാക്രമണങ്ങളിൽ 12 സൈനികർ കൊല്ലപ്പെട്ടു. 10 നാട്ടുകാർക്കും ജീവൻ നഷ്ടപ്പെട്ടു. ബിഎസ്‌എഫിലെ ഒഴിഞ്ഞുകിടക്കുന്ന തസ്‌തികകൾ നികത്തുന്ന കാര്യത്തിലും കേന്ദ്രസർക്കാർ ഉദാസീന നിലപാടാണ്‌ സ്വീകരിക്കുന്നത്‌. ജൂലൈ ഒന്ന്‌ വരെ ബിഎസ്‌എഫിൽ 10,145 തസ്‌തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ്‌ രാജ്യസഭയിൽ അറിയിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top