ന്യൂഡൽഹി
രാഷ്ട്രീയം കളിക്കുന്നതിനാൽ കേന്ദ്രഏജൻസിയായ സിബിഐക്ക് എട്ട് സംസ്ഥാനത്താണ് പ്രവേശവിലക്ക്. ഇന്ത്യയിലെ ‘സ്കോട്ട്ലൻഡ് യാർഡ്’ എന്ന് ഒരുകാലത്ത് വിശേഷിപ്പിച്ചിരുന്ന സിബിഐ ഇന്ന് കേന്ദ്ര ഭരണകക്ഷിയുടെ താളത്തിനൊത്ത് ചലിക്കുന്നവർമാത്രമായി.
കേരളം, മഹാരാഷ്ട്ര, ബംഗാൾ, രാജസ്ഥാൻ, മിസോറം, ഛത്തിസ്ഗഢ്, ജാർഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളാണ് സിബിഐക്കുള്ള അന്വേഷണാനുമതി പിൻവലിച്ചത്. ഡൽഹി സ്പെഷ്യൽ പൊലീസ് നിയമപ്രകാരം സ്ഥാപിതമായ സിബിഐക്ക് സംസ്ഥാനങ്ങളിലെ അന്വേഷണത്തിന് പ്രത്യോകാനുമതി ആവശ്യമാണ്. അല്ലെങ്കിൽ സുപ്രീംകോടതിയോ ഹൈക്കോടതിയോ നിർദേശിക്കണം. നിഷ്പക്ഷ ഏജൻസിയായിരുന്ന ഘട്ടത്തിൽ അന്വേഷണത്തിനുള്ള പൊതുസമ്മതം എല്ലാ സംസ്ഥാനങ്ങളും നൽകിയിരുന്നു. മോഡി ഭരണത്തിൽ ബിജെപി താൽപ്പര്യങ്ങൾക്കായിമാത്രം നിലകൊണ്ടതോടെയാണ് സംസ്ഥാനങ്ങൾ ഒന്നൊന്നായി അനുമതി പിൻവലിച്ചത്. ഭരണത്തിലുള്ളവരെ പ്രീതിപ്പെടുത്താനുള്ള നെട്ടോട്ടത്തിനിടയിൽ കോടതിമുമ്പാകെ പലപ്പോഴും സിബിഐ പരിഹാസ്യരുമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..