17 January Friday

നർ‌ത്തകി ലീലാ സാംസണെതിരെ സിബിഐ കേസ്

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2019

ന്യൂഡൽഹി > നടിയും ഭരതനാട്യ നർ‌ത്തകിയുമായ ലീലാ സാംസണെതിരെ സിബിഐ കേസ്. ചെന്നൈ കലാക്ഷേത്ര ഫൗണ്ടേഷനിൽ ഓഡിറ്റോറിയം നിർമിക്കാൻ 7.02 കോടി രൂപ ചെലവഴിച്ചതിൽ ക്രമക്കേട് ഉണ്ടെന്നാണ് കേസ്.

ലീല സാംസണെ കൂടാതെ കലാക്ഷേത്ര ഫൗണ്ടേഷൻ മുൻ ചീഫ് അക്കൗണ്ട്സ് ഓഫിസർ ടി എസ് മൂർത്തി, അക്കൗണ്ട്സ് ഓഫിസർ എസ് രാമചന്ദ്രൻ, എൻജിനീയറിങ് ഓഫിസർ വി ശ്രീനിവാസൻ തുടങ്ങിയവർക്കെതിരെയും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. സാംസ്കാരിക മന്ത്രാലയത്തിലെ ചീഫ് വിജിലൻസ് ഓഫിസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ചെന്നൈ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ‘കാർഡ്’ കമ്പനിക്ക്‌ ഓഡിറ്റോറിയത്തിന്റെ നവീകരണ ജോലികളുടെ മേൽനോട്ട ചുമതല നൽകിയതിൽ ക്രമക്കേട് ഉണ്ടെന്നു പരാതിയിൽ പറയുന്നു.

കേന്ദ്ര സംഗീത നാടക അക്കാദമി, ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് എന്നിവയുടെ അധ്യക്ഷ സ്ഥാനം വഹിച്ചിട്ടുള്ള ലീലാ സാംസണ് പത്മശ്രീയും ലഭിച്ചിട്ടുണ്ട്.
 


പ്രധാന വാർത്തകൾ
 Top