17 November Sunday

പതിനാറ്‌ ലക്ഷം കൈക്കൂലിവാങ്ങി; ആഭ്യന്തര മന്ത്രി അമിത്‌ഷായുടെ ഓഫീസ്‌ ജീവനക്കാരൻ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2019

ന്യുഡൽഹി > കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിലെ ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐ പിടികൂടി. ആഭ്യന്തര മന്ത്രാലയത്തിലെ സെക്ഷൻ ഓഫീസറായ ധീരജ് കുമാർ സിങിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.

ധീരജ് കുമാർ സിങിന്റെ ഡൽഹിയിലെ വീട്ടിൽ വച്ചായിരുന്നു അറസ്റ്റ്. 16 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം പുറത്തുവിട്ടത്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top