19 September Thursday

ഐഎൻഎക്സ്‌ മീഡിയ കേസ്‌: സുപ്രീംകോടതിയെ സമീപിക്കും വരെ നടപടികൾ നിർത്തിവയ്‌ക്കണമെന്ന്‌ പി ചിദംബരം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019

ന്യൂഡൽഹി> ഐഎൻഎക്സ്‌ മീഡിയ ഇടപാടിലെ അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ഹൈക്കോടതി  മുൻകൂർജാമ്യാപേക്ഷ തള്ളിയതോടെ അറസ്റ്റ്‌ ഭീഷണിനേരിടുന്ന മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം സിബിഐക്ക്‌ കത്തയച്ചു. സുപ്രീംകോടതിയെ സമീപിക്കും വരെ നടപടികൾ നിർത്തിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ അഭിഭാഷകർ മുഖേന  കത്തയച്ചത്‌. രണ്ടുമണിക്കൂറിനകം ഹാജരാകണമെന്ന നോട്ടീസ്‌ സിബിഐ ചിദംബരത്തിന്റെ വീട്ടിൽ പതിച്ചിരുന്നു.  മുൻകൂർജാമ്യം തേടി ബുധനാഴ്‌ച പി ചിദംബരം സുപ്രീംകോടതിയെ സമീപിക്കും. കേസ്‌ സുപ്രീംകോടതി രാവിലെ 10:30ന്‌ പരിഗണിക്കും.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top