24 May Friday

"മുസ്‌ലിങ്ങളെ നശിപ്പിക്കണമെങ്കില്‍ ബിജെപിക്ക് വോട്ട് നൽകുക'; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് രജ്ഞീത് ബഹദൂര്‍ ശ്രീവാസ്തവ

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019

ന്യൂഡൽഹി > മുസ്‌ലിംകളെ നശിപ്പിക്കണമെങ്കില്‍ ബിജെപിക്ക് വോട്ട് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിജയിപ്പിക്കണമെന്ന് വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് രജ്ഞീത് ബഹദൂര്‍ ശ്രീവാസ്തവ. ഉത്തര്‍പ്രദേശിലെ ബറാബങ്കിയില്‍ നടന്ന യോഗത്തില്‍ പ്രസംഗിക്കവെയാണ് ബിജെപി നേതാവിന്റെ വിവാദ പരാമര്‍ശം. ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതം നേരിടാന്‍ തയ്യാറായികൊള്ളുവാനും ശ്രീവാസ്തവ ജനങ്ങളെ ഭീഷണിപ്പെടുത്തി.

"കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ ഭരണംകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് മുസ്‍ലിംകളുടെ ആചാരമുറകള്‍ തകര്‍ക്കാന്‍ കഴിഞ്ഞു. നിങ്ങള്‍ മുസ്‍ലിം വര്‍ഗ്ഗത്തെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മോദിയെന്ന പ്രധാനമന്ത്രിക്ക് വോട്ട് ചെയ്യൂ. വിഭജനമായിട്ടു കൂടി ഇപ്പോള്‍ മുസ്‍ലിം ജനസംഖ്യ വര്‍ധിക്കുകയാണ്. വോട്ട്‌ ചെയ്ത് അധികാരത്തില്‍ പിടിച്ചുനില്‍ക്കാന്‍ ബിജെപിക്ക് കഴിയും. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ബിജെപി ചൈനയിൽനിന്ന് ക്ഷൗരയന്ത്രങ്ങൾ കൊണ്ടുവരും. അവയുപയോഗിച്ച് പത്തു പന്ത്രണ്ടായിരത്തോളം മുസ്‌ലിങ്ങളെ ക്ഷൗരം ചെയ്യും. പിന്നീട് അവരെ ഹിന്ദുമതത്തിലേക്കു മാറ്റും’ ശ്രീവാസ്തവ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top