16 October Wednesday

മദ്യലഹരിയിൽ ഒട്ടകപ്പുറത്ത്‌ കയറി; ഒട്ടകത്തിന്റെ ചവിട്ടും കടിയും ഏറ്റ്‌ 67 കാരൻ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

പ്രതീകാത്മക ചിത്രം

ചെന്നൈ> പുതുച്ചേരിയിൽ ഒട്ടകത്തിന്റെ ചവിട്ടും കടിയുമേറ്റ് പരിപാലകൻ മരിച്ചു. മധ്യപ്രദേശിലെ ബഡ്വാനി സ്വദേശി രമേഷ് കുൽമി (67) ആണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന രമേഷ് ഒട്ടകപ്പുറത്ത് നിന്ന് വീണതിനു പിന്നാലെ ഒട്ടകം ചവിട്ടുകയും കടിക്കുകയുമായിരുന്നു.

ആഗസ്ത്‌ 15നായിരുന്നു സംഭവം. സമീപവാസിയുടെ  രണ്ട് ഒട്ടകങ്ങളെ രമേഷ് കുൽമിയും അജിത്തും ചേർന്നാണ് പരിപാലിക്കുന്നത്‌. സംഭവം നടന്ന ദിവസം രമേഷ് കുൽമി അമിതമായി മദ്യപിച്ചിരുന്നു. രാവിലെ ഒട്ടകത്തിനെയുമായി ബീച്ചിൽപ്പോയ രമേശിനെ  പരിക്കേറ്റ നിലയിൽ അബോധാവസ്ഥയിൽ കിടക്കുന്നത്‌ കണ്ട്‌ റിസോർട്ടിലെ വാച്ച്മാനാണ്‌ അജിത്തിനെ വിവരമറിയിച്ചത്‌. തുടർന്ന് ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രമേഷ് മരിച്ചു.

പൊലീസ് അന്വേഷണത്തിൽ ഒട്ടകത്തിന്റെ ചവിട്ടേറ്റാണ് രമേഷ് മരിച്ചത് എന്ന് തെളിഞ്ഞു. മദ്യലഹരിയിൽ ഒട്ടകത്തിന്റെ മുകളിൽ കയറി രമേഷ് സവാരി ചെയ്യുകയായിരുന്നു. നിലത്തു വീണ രമേഷിനെ ഒട്ടകം  ചവിട്ടിയതാണ്‌ മരണകാരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top