Deshabhimani

മുംബൈ കുർളയിൽ ബസ് ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി: നാല് മരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 10, 2024, 08:03 AM | 0 min read

മുംബൈ > മുംബൈ കുർളയിൽ കോർപറേഷൻ ബസ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി നാല് പേർ മരിച്ചു. അപകടത്തിൽ 20 യാത്രക്കാർക്ക് പരിക്കേറ്റു. കാൽ നടയാത്രക്കാർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. കുർളയിൽ നിന്നും അന്ധേരിയിലേക്കു പോയ ബസാണ് അപകടത്തിൽപ്പെട്ടത്.

ഇന്നലെ രാത്രി 10ഓടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ ബസിന്റെ ബ്രേക്ക് തകരാറിലായി നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ സിയോൺ, കുർള ഭാഭ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
 



deshabhimani section

Related News

0 comments
Sort by

Home