20 August Tuesday

ഗോമൂത്രം കുടിച്ചിട്ടാണ് തന്റെ ക്യാന്‍സര്‍ മാറിയത്: പ്രഗ്യാ സിംഗ് താക്കൂര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019

ന്യൂഡല്‍ഹി> തന്റെ ക്യാന്‍സര്‍ മാറിയത് ഗോമൂത്രം കുടിച്ചിട്ടാണെന്ന്  ബിജെപി സ്ഥാനാര്‍ഥിയും ഭീകരാക്രമണ കേസ് പ്രതിയുമായ പ്രഗ്യാ സിംഗ് ടാക്കൂര്‍. താനൊരു ക്യാന്‍സര്‍ രോഗിയായിരുന്നു. തന്റെ സ്ഥനാര്‍ബുദം മാറിയത് ഗോമൂത്രവും പാഞ്ചഗവ്യ(ചാണകം, ഗോമൂത്രം, പാല്‍, തൈര്, നെയ്യ്)വും ചേര്‍ത്ത ഔഷധം കഴിച്ചിട്ടാണ്.

 ഈ മരുന്ന് ശാസ്ത്രീയമാണെന്നും താന്‍ അതിന്റെ ജീവിക്കുന്ന ഉദാഹരണമാണെന്നും പ്രഗ്യാസിംഗ് പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രഗ്യാ സിംഗ് ഇങ്ങനെ പറഞ്ഞത്. ഗോമാതാവിന്റെ പുറകുവശത്ത് നിന്ന് അതിന്റെ കഴുത്ത് വരെ തടവിക്കൊടുത്താല്‍ അതിന് സന്തോഷമാകുമെന്നും എല്ലാ ദിവസവും ചെയ്താല്‍ ആളുകളുടെ രക്തസമ്മര്‍ദ്ദം നി
യന്ത്രണത്തിലാകുമെന്നും പ്രഗ്യാ സിംഗ് പറയുന്നു.

മാലേഗാവ് സ്ഫോടനക്കേസില്‍ പ്രതിയായ പ്രഗ്യാസിങിന് 2017ല്‍ ജാമ്യം ലഭിച്ചത് ആരോഗ്യ കാരണങ്ങളാലായിരുന്നു.
രാജ്യത്ത് വിവിധയിടങ്ങളില്‍ പശുക്കളോടുള്ള പെരുമാറ്റം വേദനയുളവാക്കുന്നതാണെന്നും പശുസമ്പത്ത് അമൃതാണെന്നും ഗോശാല തപസിരിക്കാന്‍ പറ്റിയ ഇടമാണെന്നും പ്രഗ്യാസിംഗ് പറഞ്ഞു.





 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top