09 November Saturday

കേക്കുകളിൽ കാൻസറിനു കാരണമാകുന്ന വസ്തുക്കൾ; മുന്നറിയിപ്പുമായി കർണാടക ഭക്ഷ്യസുരക്ഷ വിഭാ​ഗം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

പ്രതീകാത്മക ചിത്രം

ബം​ഗളൂരു > കേക്കുകളിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ ഉപയോ​ഗിക്കുന്നതായി കണ്ടെത്തി കർണാടക ഭക്ഷ്യസുരക്ഷ വിഭാ​ഗം. സംസ്ഥാനത്തെ വിവിധ ബേക്കറികളിൽ നടത്തിയ പരിശോധനയിലാണ് കേക്കുകളിൽ രാസവസ്തുക്കൾ കണ്ടെത്തിയത്. 12 തരത്തിലുള്ള കേക്കുകളിലാണ് ഹാനികരമായ വസ്തുക്കൾ കണ്ടെത്തിയത്. നിറം നൽകാൻ ഉപയോ​ഗിക്കുന്ന രാസവസ്തുക്കളിലാണ് കാൻസറിന് കാരണമായ പദാർഥങ്ങൾ കണ്ടെത്തിയത്.

മുമ്പ് പഞ്ഞിമിഠായി, ​ഗോബി മഞ്ചൂരിയൻ, കബാബ് തുടങ്ങിയ ഭക്ഷ്യവസ്തുക്കളിലും കാൻസറിന് കാരണമായ വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ​ഗോബി മഞ്ചൂരിയനിലും കോട്ടൺ കാൻഡിയിലും കാൻസറിന് കാരണമാകുന്ന റൊഡാമിൻ - ബി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇവയിൽ കൃത്രിമ നിറങ്ങൾ ഉപയോ​ഗിക്കുന്നത് സർക്കാർ നിരോധിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top