16 June Sunday

ബിജെപിക്കെതിരെ പ്രചാരണം നടത്തും: സർവകലാശാലാ യൂണിയനുകൾ

വെബ് ഡെസ്‌ക്‌Updated: Friday Feb 15, 2019

ചെന്നൈ> വരാനിരിക്കുന്ന ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ശക്തമായ പ്രചാരണം നടത്തുമെന്ന‌് യുവാക്കളുടെയും വിദ്യാർഥികളുടെയും കൂട്ടായ‌്മയായ യങ് ഇന്ത്യ നാഷണൽ കോ–-ഓർഡിനേഷൻ കമ്മിറ്റി (വൈഐഎൻസിസി). ജവാഹർലാൽ നെഹ‌്റു സർവകലാശാല, അലിഗഢ‌് സർവകലാശാല, അലഹബാദ‌് സർവകലാശാല, രാജസ്ഥാൻ സർവകലാശാല തുടങ്ങിയ സർവകലാശാലാ യൂണിയനുകളടക്കം 42 വിദ്യാർഥി–-യുവാക്കളുടെ സംഘടനകളടങ്ങിയ കമ്മിറ്റിയാണ‌് വൈഐഎൻസിസി.

അടുത്ത മാസംമുതൽ കൂട്ടായ‌്മ രാജ്യത്തുടനീളം നരേന്ദ്ര മോഡി സർക്കാരിനെതിരെ പ്രചാരണം നടത്തുമെന്ന‌് ജെഎൻയു സർവകലാശാലാ പ്രസിഡന്റ‌് സായ‌് ബാലാജി പറഞ്ഞു. നിലവിലുള്ള സർക്കാർ വിദ്യാർഥിവിരുദ്ധ നിലപാടുമായി മുന്നോട്ടുപോകുകയാണ‌്. ബിജെപിയെ അധികാരത്തിൽനിന്ന‌് പുറത്താക്കാനാണ‌് ഞങ്ങളുടെ പ്രചാരണം–- അദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞയാഴ‌്ച ബജറ്റിൽ 10 ശതമാനം വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മാറ്റിവയ‌്ക്കുക, സർവകലാശാലകളിൽ വെട്ടിക്കുറച്ച സീറ്റുകൾ കൂട്ടുക, അന്യായമായി വർധിപ്പിച്ച‌ ഫീസ‌് കുറയ്ക്കുക  എന്നീ ആവശ്യങ്ങളുന്നയിച്ച‌് വിദ്യാർഥി സംഘടനകൾ പാർലമെന്റിലേക്ക‌് മാർച്ച‌്  നടത്തിയിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top