17 January Friday

മഞ്ഞിൽ സൈനികരുടെ ജോലി ദുരിതം ; ആവശ്യമായ സാധനങ്ങൾ ഒന്നും ലഭ്യമാക്കുന്നില്ലെന്ന്‌ സിഎജി റിപ്പോർട്ട്‌

സ്വന്തം ലേഖകൻUpdated: Saturday Dec 14, 2019



സമുദ്രനിരപ്പിൽനിന്ന്‌ ഏറെ ഉയരമുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന സൈനികർക്ക്‌ ആവശ്യമായ സാധനങ്ങൾ ഒന്നും ലഭ്യമാക്കുന്നില്ലെന്ന്‌ കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്‌.

സിയാച്ചിൻ, ലേ പോലെ  ഉയർന്നമേഖലകളിൽ ജോലി ചെയ്യുന്ന സൈനികർ കൊടുംതണുപ്പ്‌ ഉൾപ്പെടെ പ്രതികൂലസാഹചര്യങ്ങൾ നേരിട്ടാണ്‌ ജോലി ചെയ്യുന്നതെന്നും റിപ്പോർട്ട്‌ പറയുന്നു. ഇവർക്ക്‌ ആവശ്യമായ സ്‌നോ ഗ്ലാസുകൾ, ബൂട്ടുകൾ, ജാക്കറ്റുകൾ, ഭക്ഷണം, സ്ലീപ്പിങ് ബാഗുകൾ തുടങ്ങിയ സൗകര്യങ്ങൾ ഒന്നും ലഭ്യമല്ല. 

നിശ്ചിത കലോറി ഉറപ്പാക്കുന്ന ഭക്ഷണം സിയാച്ചിനിലും ലേയിലും  സൈനികർക്ക്‌ ലഭിക്കുന്നില്ല.  മഞ്ഞിൽനിന്ന്‌ മുഖവും കണ്ണുകളും സംരക്ഷിക്കാനുള്ള പ്രത്യേക കണ്ണടകൾക്കും കടുത്ത ക്ഷാമമാണ്‌. വർഷങ്ങളായി പഴഞ്ചൻ ബൂട്ടുകളാണ്‌ സൈനികർ ഉപയോഗിക്കുന്നതെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.


പ്രധാന വാർത്തകൾ
 Top