23 August Friday

ഭരണത്തിൽ പിടിമുറുക്കി അമിത്‌ ഷാ; എട്ട്‌ മന്ത്രിസഭാ സമിതിയിലും അംഗം

വെബ് ഡെസ്‌ക്‌Updated: Thursday Jun 6, 2019

ന്യൂഡൽഹി> മോഡി സർക്കാർ മന്ത്രിസഭാ സമിതികൾ പുനസംഘടിപ്പിച്ചപ്പോൾ എട്ടെണ്ണത്തിലും അമിത്‌ ഷാ അംഗം. ഇതോടെ മന്ത്രിസഭയിലെ രണ്ടാമൻ അമിത്‌ ഷാ തന്നെയെന്ന്‌ വ്യക്‌തമായി.

സാമ്പത്തികകാര്യം,രാഷ്ട്രീയകാര്യം എന്നിവയുള്‍പ്പെടെ എട്ട് മന്ത്രിതല സമിതികളാണ് പുനസ്സംഘടിപ്പിച്ചത്. ആറെണ്ണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അംഗമായപ്പോഴാണ്‌  ആഭ്യന്തര മന്ത്രിയായ  അമിത് ഷാ എട്ട് സമിതികളിലും അംഗമായത്‌.

പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷ സമിതിയില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരാണ് അംഗങ്ങള്‍. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കും.

മോഡിക്ക്‌ പിറകെ രണ്ടാമതായി സത്യ പ്രതിഞ്‌ജ ചെയ്‌തെങ്കിലും പ്രതിരോധമമന്ത്രി  രാജ്‌നാഥ്‌ സിങ്‌ രണ്ട്‌ സമിതികളിൽ മാത്രമാണുള്ളത്‌. വാണിജ്യ റെയിൽവേ മരന്തി പീയൂഷ്‌ ഗോയൽ അഞ്ച്‌ കമ്മിറ്റികളിലുണ്ട്‌.

പാര്‍ലമെന്‍ററികാര്യ സമിതിയില്‍ സഹമന്ത്രി വി മുരളീധരന്‍ പ്രത്യേക ക്ഷണിതാവാണ്. രാഷ്ട്രീയകാര്യ സമിതിയില്‍ ഘടകക്ഷികളില്‍ നിന്നുള്ള മന്ത്രിമാരെയും ഉള്‍പ്പെടുത്തി

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top