29 May Friday

സമരക്കാരുടെ ചിത്രവും വിവരവുമടങ്ങിയ ബാനര്‍ പ്രദര്‍ശിപ്പിച്ചത് നിയമവിരുദ്ധ നടപടി; യുപി സര്‍ക്കാരിനോട് സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Thursday Mar 12, 2020

ന്യൂഡല്‍ഹി> പൗര്വത്വഭേദഗതി നിയമത്തിനെതിരായി നടന്ന സമരത്തില്‍ അക്രമം നടത്തിയെന്ന് ആരോപിക്കുന്നവരുടെ ചിത്രവും വിലാസവും  ഉള്‍പ്പെടെയുള്ള ബാനറുകള്‍  സ്ഥാപിച്ചതിന് നിയമത്തിന്റെ പിന്‍ബലമില്ലെന്ന് യുപി സര്‍ക്കാരിനോട് സുപ്രീംകോടതി. ജസ്റ്റീസുമാരായ യു.യു. ലളിത്, അനിരുദ്ധബോസ് എന്നിവരുടെ അവധിക്കാല ബെഞ്ചാണ് ബാനറുകള്‍ നീക്കാനുള്ള അലബഹാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിച്ചത്.

 അലഹാബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. പോസ്റ്ററുകള്‍ ഉടന്‍ നീക്കണമെന്ന്‌ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.പോസ്റ്ററുകള്‍ പതിപ്പിക്കുന്നതൊഴിവാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദേശിച്ച കോടതി, ബാനറുകളും പോസ്റ്ററുകളും നീക്കാന്‍ ജില്ലാ മജിസ്ട്രേറ്റിനോടും പോലീസ് കമ്മിഷണറോടും ആവശ്യപ്പെട്ടു.

അപ്പീല്‍ സുപ്രീംകോടതി വിശാല ബെഞ്ചിനു വിട്ടു. തിങ്കളാഴ്ചയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. നിയമപരമായ അധികാരമില്ലാതെ സംസ്ഥാനം ചെയ്ത ഈ പ്രവൃത്തി ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഭരണഘടനയുടെ 21-ാം വകുപ്പിന്റെ ലംഘനമാണെന്നും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഗോവിന്ദ് മാഥുര്‍, ജസ്റ്റീസ് രമേശ് സിന്‍ഹ എന്നിവരുള്‍പ്പെടുന്ന ബെഞ്ച് നിരീക്ഷിച്ചു.









 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top